ഹോണറിന്റെ രണ്ട് പുത്തൻ ഫോണുകൾ വിപണിയിൽ

Posted on: April 19, 2020 4:26 pm | Last updated: April 19, 2020 at 4:26 pm


മുംബൈ | പ്രമുഖ ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ ഹോണർ, ഹോണർ 9എക്സ് ലൈറ്റ്, ഹോണർ 20ഇ എന്നിങ്ങനെ പുതിയ രണ്ട് സ്മാർട് ഫോണുകൾ പുറത്തിറക്കി. ഒക്ടകോർ പ്രോസസറുകളാണ് ഇവയുടെ പ്രത്യേകത. 4 ജിബി റാം ആണ് ശേഷി. ഹോണർ 9 എക്സ് ലൈറ്റിൽ ഡ്യൂവൽ റിയർ ക്യാമറകളും ഹോണർ 20ഇ ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

4 ജി ബി റാം, 128 ജി ബി സ്റ്റോറേജ് ഓപ്‌ഷനിലുള്ള 9 എക്സ് ലൈറ്റിന് ഏകദേശം 16,400 രൂപയാണ് വില.
4 ജിബി റാം, 64 ജി ബി സ്റ്റോറേജ് ഓപ്‌ഷനിൽ ലഭിക്കുന്ന ഹോണർ 20ഇ ഫോണിന് ഏകദേശം 14,800 വിലവരും.