Covid19
ഭിന്നതകളെല്ലാം മാറ്റിവച്ച് ജനങ്ങള്‍ ഐക്യപ്പെടേണ്ട സന്ദര്‍ഭം: രാഹുല്‍
ന്യൂഡല്‍ഹി | കൊവിഡ് 19 നെതിരെ എല്ലാവിധ ഭിന്നതകളും മാറ്റിവച്ച് ഇന്ത്യന്‍ ജനത ഐക്യപ്പെടേണ്ട സന്ദര്‍ഭമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജാതി, മത, വര്‍ഗ വ്യത്യാസങ്ങളെല്ലാം മറന്ന് കൊവിഡ് വൈറസിനെ തോല്‍പ്പിക്കുകയെന്ന പൊതു ലക്ഷ്യത്തിനു വേണ്ടി പോരാടാന്‍ നമുക്കു കഴിയണം.
സഹാനുഭൂതി, കരുണ, ആത്മത്യാഗം തുടങ്ങിയവയായിരിക്കണം ഈ പോരാട്ടത്തിലെ കേന്ദ്ര ബിന്ദുക്കള്‍. ഒത്തുചേര്‍ന്ന് നമുക്ക് വെല്ലുവിളിയെ അതിജീവിക്കാമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തു.
---- facebook comment plugin here -----



