Connect with us

National

ദീപം തെളിയിക്കലിന്റെ വ്യാജ ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന്‍; സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസം നിറയുന്നു

Published

|

Last Updated

മുംബൈ |  കൊവിഡ്-19 പോരാട്ടത്തിന്റെ ഭാഗായി പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം നടന്ന ദീപം തെളിയിക്കലിന്റേത് എന്ന പേരില്‍ വ്യാജ ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന്‍. ദീപം തെളിയിക്കലിനിടെ ഇന്ത്യയുടെ സാറ്റ്ലൈറ്റ് ചിത്രം എന്ന പേരില്‍ ബച്ചന്‍ പങ്കുവെച്ച ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പരിഹാസത്തിന് ഇടയാക്കിയിരിക്കുന്നത്. ഇന്ത്യ മാത്രം മുഴുവന്‍ വെളിച്ചത്തിലും ചുറ്റുമുള്ള രാജ്യങ്ങള്‍ ഇരുട്ടിലുമായി കാണുന്ന ഭൗമോപരിതലത്തില്‍ നിന്നുള്ള ചിത്രമാണ് അമിതാഭ് ബച്ചന്‍ പങ്കുവെച്ചത്. ലോകം പകച്ചുനില്‍ക്കുമ്പോള്‍ ഇന്ത്യ തിളങ്ങുകയാണ് എന്ന വാചകത്തോടെയാണ് ബച്ചന്‍ ചിത്രം ട്വീ്റ്റ് ചെയ്തത്.

എന്നാല്‍ ചിത്രം മീറ്റു മൂവ്മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നുണ്ടായ വ്യാപകമായ സെര്‍ച്ചിംഗിനെ സൂചിപ്പിക്കാന്‍ വേണ്ടി ഗൂഗിള്‍ ഇട്ട ഫോട്ടോയായിരുന്നു. ഇത് ആരോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത് ബച്ചനും ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിനെതിരെ വ്യാജ പരിഹാസമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ഇത്തരം ചിത്രങ്ങള്‍ എവിടെ നിന്ന് കിട്ടുന്നുവെന്നാമ് ട്രോളന്‍മാര്‍ ചോദിക്കുന്നത്. താങ്കളുടെ വാട്സ് അപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ എന്നും ചിലര്‍ ഉപദേശിച്ചു. നിരവധി സംഘ്പരിവാര്‍ ഗ്രൂപ്പുകളില്‍ ചിത്രം ഇപ്പോഴും പ്രചരിക്കുന്നുണ്ട്.
കൊവിഡ്-19 നുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചന്‍ വ്യാജ വാര്‍ത്തകള്‍ ട്വിറ്ററില്‍ പങ്കുവെക്കുന്നത് ഇത് ആദ്യമല്ല. ശബ്ദ തരംഗങ്ങള്‍ വൈറസിനെ ഇല്ലാതാക്കും എന്നും കൊവിഡിന് കാരണം പ്രാണികളാണെന്നുമുള്ള വ്യാജ സന്ദേശങ്ങള്‍ നേരത്തെ ബച്ചന്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

 

 

---- facebook comment plugin here -----

Latest