Connect with us

Covid19

കൊവിഡ് വായുവിലൂടെ പകരില്ല; ഇത് സംബന്ധിച്ച അവകാശവാദത്തിന് തെളിവില്ല- ഐ സി എം ആര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19 വൈറസ് വായുവിലൂടെ പകരുമെന്ന ചില അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വാദത്തെ തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍). വൈറസ് വായുവിലൂടെ പകരുമെന്നതിന് ഒരു തെളിവുമില്ലെന്നും അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ കൊവിഡ് ബാധിച്ച വ്യക്തികളുടെ കുടുംബങ്ങളിലെ എല്ലാവര്‍ക്കും രോഗബാധ ഉണ്ടാകുമായിരുന്നെന്നും ഐ സി എം ആര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വായുവിലൂടെ പകര്‍ന്നിരുന്നുവെങ്കില്‍ കൊവിഡ് ബാധിതര്‍ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രികളിലെ മറ്റുരോഗികള്‍ക്കും വൈറസ് ബാധ ഉണ്ടാകേണ്ടതായിരുന്നു. അതിനാല്‍ കൊവിഡ് വായുവിലൂടെ പകരുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വായുവിലൂടെയുംപകരുമെന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി യു എസ് പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ പുറത്തുവരുന്ന കണികകളിലൂടെ മാത്രമെ വൈറസ് പകരൂവെന്ന നിഗമനം തള്ളിക്കൊണ്ടായിരുന്നു ഇവരുടെ അവകാശവാദം. പഠനം ഇതുവരെ തീര്‍പ്പിലെത്തിയിട്ടില്ലെന്നും അവര്‍ വൈറ്റ് ഹൗസിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു.