Connect with us

Covid19

ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ടെഹ്‌റാന്‍ | ഇറാന്‍ ജനപ്രതിനിധി സഭയായ ഇസ്‌ലാമിക് കണ്‍സല്‍റ്റേറ്റീവ് അസംബ്ലിയുടെ സ്പീക്കര്‍ അലി ലാരിജാനിക്ക് കൊവിഡ് വൈറസ് ബാധ. ഇറാന്‍ പാര്‍ലമെന്റ് വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ലാരിജാനിക്ക് അസുഖമാണെന്നും ക്വാറന്റൈനില്‍ കഴിയുകയാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഇറാന്‍ രാഷ്ട്രീയ നേതൃത്വവുമായും പ്രസിഡന്റുമായും ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് ലാരിജാനിക്ക്. 2016ലാണ് ഇദ്ദേഹം രണ്ടാം തവണയും പാര്‍ലമെന്റ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. അതേ സമയം മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഇതുവരെ രോഗം പടര്‍ന്നിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇറാന്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 50,468 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന 3,160 പേര്‍ മരിച്ചു. 16,711 പേര്‍ സുഖം പ്രാപിച്ചു.