National
ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിച്ചതായി ദേശീയ വനിത കമ്മിഷന്‍

ന്യൂഡല്‍ഹി | ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം വന്‍തോതില്‍ വര്‍ധിച്ചതായി ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ ഒന്ന് വരെ മാത്രം 257 പരാതികള്‍ ഓണ്‍ലൈനായി ലഭിച്ചു. ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ട 13 പരാതികള്‍ ലഭിച്ചതായും രേഖ ശര്‍മ പറഞ്ഞു.
കിട്ടിയ പരാതികളില്‍ 69 എണ്ണം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. 90 പരാതികളാണ് ഇവിടെനിന്നും ലഭിച്ചത്. ഡല്‍ഹിയില്‍നിന്നും 37 പരാതികളും ബിഹാറില്‍ നിന്നും ഒഡിഷയില്‍ നിന്നും 18 പരാതികള്‍ വീതവും ലഭിച്ചുവെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രേഖ ശര്‍മ വ്യക്തമാക്കി.
ലോക് ഡൗണ്‍ കാരണം സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി പറയാനുള്ള സാഹചര്യം ഇല്ല. അവര്‍ക്ക് മാതാപിതാക്കളുടെ അടുത്തേക്കോ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കോ മാറാനുള്ള അവസരവും ഇല്ല. സ്ഥിതിഗതികള്‍ ദേശീയ വനിത കമ്മീഷന്‍ നിരന്തരം നിരീക്ഷിച്ചു വരുകയാണെന്നും രേഖ ശര്‍മ പറഞ്ഞു