Connect with us

Covid19

ജനതയോട് നന്ദിയര്‍പ്പിച്ച് പ്രധാനമന്ത്രി; ഏപ്രില്‍ അഞ്ചിന് രാത്രി വീട്ടിന് പുറത്ത് വെളിച്ചം തെളിക്കാന്‍ ആഹ്വാനം

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ഡൗണിനോട് സഹകരിക്കുന്ന ജനതയോട് നന്ദിയര്‍പ്പിച്ച് പ്രധാനമന്ത്രി. രാജ്യം ഒന്നാകെ കൊവിഡിനോട് പൊരുതുകയാണെന്നും പോരാട്ടം തുടരണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രോഗത്തെ ഒറ്റക്ക് എങ്ങിനെ നേരിടുമെന്ന് എല്ലാവരും വിചാരിക്കുന്നത്. എന്നാല്‍ 130 കോടി ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്. ലോക്ഡൗണില്‍ ജനം അച്ചടക്കം പാലിച്ചു. കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമിച്ചാണ്. രാജ്യത്തിന്റെ ഐക്യം തെളിയിക്കാന്‍ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതിന് ഒമ്പത് മിനുട്ട് വീടുകളിലെ വൈദ്യുതി ലൈറ്റ് അണച്ച് വീടിന് പുറത്ത് വെളിച്ചം തെളിക്കണം. ചിരാതുകളോ മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകളോ , മെഴുകിതിരികളൊ മറ്റോ തെളിച്ച് ഇരിട്ടുനെ അകറ്റണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.ആരും ഇതിനായി കൂട്ടംകൂടുകയോ പുറത്തിറങ്ങുകയോ ചെയ്യരുതെന്നും പ്രധാനമന്ത്രി പറഞ്ഞു