Connect with us

Covid19

കുതിപ്പ് തുടര്‍ന്ന് കൊവിഡ്; രാജ്യത്ത്‌ ഒരാഴ്ചക്കിടെ സ്ഥിരീകരിച്ചത്‌ ഇരട്ടിയിലധികം കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ശക്തി ഒട്ടും കുറയാതെ കൊവിഡ് വൈറസ്. ത്വരിതഗതിയിലാണ് വൈറസ് വ്യാപനം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ കേസുകള്‍ ഇരട്ടിയിലധികമായി ഉയര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച വരെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 700നു താഴെയായിരുന്നു. ഈ വ്യാഴാഴ്ച എത്തിയപ്പോഴേക്കും അത് 2000ത്തിന് അടുത്തെത്തിയിരിക്കുകയാണ്. 1965 ആണ് നിലവിലെ കണക്ക്. 50 പേര്‍ മരിച്ചപ്പോള്‍ 150 പേര്‍ക്ക് രോഗം ഭേദമായി. ഇങ്ങനെ പോയാല്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോഴേക്കും കൊവിഡ് രോഗികളുടെ എണ്ണം 10,000ത്തില്‍ എത്തുമെന്നാണ് വിലയിരുത്തല്‍.

രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്‌ രണ്ടു മുതല്‍ നാലു വരെ ആഴ്ചകള്‍ വേണ്ടി വരുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറയുന്നത്. ഒറ്റപ്പെട്ട കേസുകള്‍ മാത്രമാണ് നിലവിലുള്ളതെന്നും സാമൂഹിക വ്യാപനത്തിന്റെ സൂചനയൊന്നും ഇല്ലെന്നുമാണ് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. മാര്‍ച്ച് 31നും ഏപ്രില്‍ ഒന്നിനും ഇടയില്‍ 437 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 12 മണിക്കൂറിനിടെ 131 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതായും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ളത്- 335. കേരളത്തില്‍ 265ഉം

Latest