Connect with us

Covid19

ഡോക്ടറുടെ കുറിപ്പടി ഹാജരാക്കിയാല്‍ മൂന്ന് ലിറ്റര്‍ മദ്യം ബെവ്‌കോ വീട്ടിലെത്തിക്കും; മാര്‍ഗരേഖയായി

Published

|

Last Updated

തിരുവനന്തപുരം | ലോക്ഡൗണ്‍ ദിനങ്ങളില്‍ ഡോക്ടറുടെ കുറിപ്പടി ഉള്ളവര്‍ക്ക് ആഴചയില്‍ മൂന്ന് ലിറ്റര്‍ മദ്യം വീട്ടിലെത്തിക്കുന്നതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖ തയ്യാറായി. സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടിയുമായി എക്‌സൈസിനെ സമിപിച്ചാല്‍ എക്‌സൈസ് ഇത് ബെവ്‌കോക്ക് കൈമാറും. തുടര്‍ന്ന് ബെവ്‌കോജീവനക്കാര്‍ ഒരാഴ്ചത്തേക്ക് മൂന്ന് ലിറ്റര്‍ മദ്യം ഉപഭോക്താവിന്റെ വീടുകളില്‍ എത്തിച്ചുനല്‍കും.

മദ്യശാലകള്‍ പൂട്ടിയതോടെ മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ പുതിയ രീതി സ്വീകരിച്ചത്. ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവര്‍ക്ക് മദ്യം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എത്ര അളവില്‍, എത്ര ദിവസത്തേക്ക് തുടങ്ങിയ കാര്യങ്ങളിലൊന്നും ആദ്യഘട്ടത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. തുടര്‍ന്ന ഇന്ന എറണാകുളത്തും അങ്കമാലിയിലും വാരാപുഴയിലും പാലക്കാട്ടും ഡോക്ടര്‍മാരുടെ കുറിപ്പടിയുമായി നിരവധി പേരെത്തി. എന്നാല്‍ ഇവരില്‍ പലരും കൊണ്ടുവന്നത് സ്വകാര്യ ഡോക്ടറുടെയോ വിരമിച്ച ഡോക്ടറുടെയോ കുറിപ്പാണ്. ഇത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി മദ്യം നല്‍കാതെ തിരിച്ചയക്കുകയാണുണ്ടായത്.

ഈ സാഹചര്യത്തിലാണ് വിതരണം സംബന്ധിച്ച് വ്യക്തത വരുത്തി മാര്‍ഗരേഖ പുറത്തിറക്കിയത്. ആവശ്യക്കാരുടെ എണ്ണം കൂടുന്നത് എക്‌സൈസിന് തലവേദന സൃഷ്ടിക്കും. കുറിപ്പടികള്‍ യഥാര്‍ഥമാണോ എന്ന് ഉറപ്പുവരുത്തുകയാകും ഭാരിച്ച ഉത്തരവാദിത്വം.