Connect with us

Kerala

പായിപ്പാട് ലോക്ക്ഡൗണ്‍ ലംഘനം: ഒരാൾ അറസ്റ്റിൽ, 2000 പേർക്കെതിരെ കേസ്

Published

|

Last Updated

കോട്ടയം | ലോക്ക്ഡൗൺ ലംഘിച്ച്​ പായിപ്പാട്ട്​ അതിഥി​തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയ സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ. ബംഗാൾ സ്വദേശിയായ മുഹമ്മദ്​ റിഞ്ചുവാണ്​ അറസ്റ്റിലായത്​.  2000 പേർക്കെതിരെ കേസെടുത്തു.

അതേസമയം, പായിപ്പാട്​ പഞ്ചായത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ ഇന്ന് രാവിലെ മുതൽ ലേബർ ഓഫിസർ, ​തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി അടിസ്ഥാന സൗകര്യങ്ങൾ  വിലയിരുത്തും.  വൈകിട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ ക്യാമ്പ് ഉടമകളുമായി ചർച്ച നടത്തും. ഭക്ഷണം തനിയെ പാചകം ചെയ്തു കഴിച്ചോളാമെന്നും അവശ്യവസ്തുക്കൾ എത്തിച്ചു നൽകിയാൽ മതിയെന്നും അതിഥി തൊഴിലാളികള്‍ അറിയിച്ചിരുന്നു.

നാട്ടിലേക്ക്​ മടങ്ഹിപ്പോകണമെന്നാവശ്യപ്പെട്ട് ഇന്നലെ പതിനൊന്ന് മണിയോടെ പായിപ്പാട്ട് ടൗണിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ സംഘടിക്കുകയായിരുന്നു. നാട്ടിലേക്ക് പോകാൻ വാഹനമാവശ്യപ്പെട്ട് ഇവർ റോഡ് ഉപരോധിക്കുകയായിരുന്നു. ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്തതിനാൽ പോലീസ് ലാത്തി വീശി. പിന്നീട് ജില്ലാ കലക്ടർ, ജില്ലാ പോലീസ് സൂപ്രണ്ട് എം എൽ മാർ തുടങ്ങിയവർ ചർച്ച നടത്തി ഇവരെ പിരിച്ചു വിടുകയായിരുന്നു.

 

 

Latest