Connect with us

Kerala

കൊവിഡ് രോഗിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു; സംസ്‌കാരം പ്രോട്ടോകോള്‍ അനുസരിച്ച്: മന്ത്രി കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | കളമശ്ശേരിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളെ പരമാവധി രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നേരത്തെ ബൈപാസ് ശസ്ത്രക്രിയ അടക്കം കഴിഞ്ഞ ഇയാള്‍ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ മറ്റ് രോഗം ഉള്ള ആളുകള്‍ക്കാണ് ഏറെ ബുദ്ധിമുട്ട്. പത്തനംതിട്ടയില്‍ ചികിത്സയിലുള്ള പ്രായമായ രണ്ട് പേരുടേയും പരിശോധന ഫലം ഇനിയും നെഗറ്റീവ് ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അതേ സമയം ഇവരേക്കാള്‍ പ്രായമുള്ള കൊവിഡ് ബാധിതനായ വിദേശിയെ കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ രക്ഷപ്പെടുത്താനായി. സംസ്ഥാനത്ത് ഇത്തരത്തില്‍ കൊവിഡ് ബാധിച്ച മൂന്ന് നാല് പേര്‍ ബുദ്ധിമുട്ടുള്ളവരാണ്. കാസര്‍കോട്ടുള്ള
രോഗികളുടെ ആരോഗ്യസ്ഥിതിയില്‍ ഇപ്പോള്‍ ആശങ്കയില്ല. ഇപ്പോള്‍ ആശങ്കയില്ലെന്ന് മാത്രമെ പറയനാകു.

നിരീക്ഷത്തത്തില്‍ വിട്ടവരില്‍ പലര്‍ക്കും എന്ത് വന്നാലും മനസിലാകില്ലെന്നസ സ്ഥിയാണ്. നിരീക്ഷണത്തിലുള്ളവര്‍ ചട്ടങ്ങള്‍ പാലിക്കണം. കൊച്ചിയില്‍ മരിച്ച രോഗിയുടെ സംസ്‌കാരം പ്രോട്ടോകോള്‍ അനുസരിച്ച് നടത്തുമെന്നും
മന്ത്രി കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു

Latest