Connect with us

Covid19

ലോക്ക് ഡൗണ്‍; പട്ടിണിയിലാകുന്ന തെരുവുനായകള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം ഉറപ്പാക്കും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ ഭാഗമായി നാട് നിശ്ചലമായിരിക്കുന്ന സാഹചര്യത്തില്‍ പട്ടിണിയിലാകുന്ന തെരുവു നായകളുടെ കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി. ഭക്ഷണത്തിനായി അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കള്‍ അക്രമാസക്തരാകാന്‍ ഇടയുണ്ട്. അതുകൊണ്ട് അവക്ക് ഭക്ഷണം നല്‍കാന്‍ സംവിധാനം ഒരുക്കുന്നതിന് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാവുകളിലെ കുരങ്ങുകള്‍ക്കും ഭക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കാവുകളില്‍ എത്തിയിരുന്ന ഭക്തജനങ്ങളാണ് അവിടെയുള്ള കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. എന്നാല്‍, ഭക്തര്‍ എത്താതായതോടെ അവയ്ക്ക് ഭക്ഷണം ലഭിക്കുന്നില്ല. ഇതുകാരണം കുരങ്ങുകള്‍ അക്രമാസക്തരാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ക്ഷേത്ര അധികാരികള്‍ ഇവയ്ക്ക് ഭക്ഷണം നല്‍കണം.

വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള തീറ്റ ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പലയിടങ്ങളില്‍ നിന്നും പരാതിയുയര്‍ന്നിട്ടുണ്ടെന്നും ഇത് പരിഹരിക്കാനും ന
ടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest