Connect with us

Covid19

കൊവിഡ് പ്രതിസന്ധി; ശമ്പള, പെന്‍ഷന്‍ വിതരണത്തില്‍ പുതിയ ക്രമീകരണങ്ങളുമായി സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വേതനം, പെന്‍ഷന്‍ എന്നിവയുടെ വിതരണത്തില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഇത്തവണ ഏപ്രില്‍ രണ്ടു മുതലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുക. സാമ്പത്തിക വര്‍ഷം അവസാനിക്കാറാകുന്നതും വേതന, പെന്‍ഷന്‍ ദിനങ്ങളുമെല്ലാം ഒരുമിച്ചെത്തുമ്പോള്‍ ട്രഷറി പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുള്ളത്. ട്രഷറികളിലെ തിരക്ക് ഒഴിവാക്കാനാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ പ്രവൃത്തി സമയത്തില്‍ ഓരോ ട്രഷറിയില്‍ നിന്നും അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്ന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണമുണ്ടാക്കുക. പല കാരണങ്ങളാല്‍ ട്രഷറിയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് വ്യക്തിഗത ബേങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഒപ്പിട്ട ചെക്കിനൊപ്പം നല്‍കിയാല്‍ പണം ആ അക്കൗണ്ടിലേക്ക് മാറ്റാനും സൗകര്യം ചെയ്യും.

സംസ്ഥാനത്തെ മുഴുവന്‍ ട്രഷറികളിലേയും ടെല്ലര്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കും. കുറഞ്ഞ ജീവനക്കാരെ വച്ച് പരമാവധി പ്രവര്‍ത്തനം നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ആവശ്യം വരികയാണെങ്കില്‍ ജില്ലാ ട്രഷറി പരിധിക്കകത്ത് ജീവനക്കാരെ താത്ക്കാലികമായി പുനര്‍വിന്യസിക്കുന്നതുള്‍പ്പെടെയുള്ള ക്രമീകരണങ്ങളും നടത്തും. കൊവിഡ് വൈറസ് വ്യാപനം താരതമ്യേന കൂടുതലുള്ള കാസര്‍കോട് ജില്ലയില്‍ മാര്‍ച്ച് 31 വരെ ജില്ലാ ട്രഷറി മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ. ശമ്പള, പെന്‍ഷന്‍ വിതരണത്തിനായി അടുത്തമാസം എല്ലാ ട്രഷറികളും തുറക്കാനും ഉദ്ദേശിക്കുന്നുണ്ട്.

പെന്‍ഷന്‍ വാങ്ങാന്‍ ഏര്‍പ്പെടുത്തിയ ക്രമീകരണം:
ഏപ്രില്‍ 3: അക്കൗണ്ട് നമ്പര്‍ രണ്ടിലും മൂന്നിലും അവസാനിക്കുന്നവ
ഏപ്രില്‍ 4: അക്കൗണ്ട് നമ്പര്‍ നാലിലും അഞ്ചിലും അവസാനിക്കുന്നവ
ഏപ്രില്‍ 6: അക്കൗണ്ട് നമ്പര്‍ ആറിലും ഏഴിലും അവസാനിക്കുന്നവ
ഏപ്രില്‍ 7: അക്കൗണ്ട് നമ്പര്‍ എട്ടിലും ഒന്പതിലും അവസാനിക്കുന്നവ