Connect with us

Kerala

യുവാവിന്റെ ഭീഷണിയെത്തുടര്‍ന്ന് സ്വയം തീകൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു

Published

|

Last Updated

കൊച്ചി  |കളമശ്ശേരിയില്‍ യുവാവിന്റെ ഭീഷണി മൂലം ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. കങ്ങരപ്പടി സ്വദേശിനിയായ പതിനേഴുകാരിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

സമീപത്തെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശി സിബിസ്ഥിരമായി ശല്യപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിവീട്ടില്‍ അറിയിച്ചിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച ദിവസം രാവിലെ ഇയാള്‍ കുട്ടിയെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ ഭയന്ന പെണ്‍കുട്ടി സ്വയം തീകൊളുത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

സിബി റിമാന്‍ഡിലാണ്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളജ് കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതിനാല്‍ തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

---- facebook comment plugin here -----

Latest