Connect with us

National

ലോക്ക്ഡൗണിൽ ഒറ്റപ്പെട്ടു; ഭക്ഷണമില്ലാതെ യുവാവ് വീടണഞ്ഞത് 135 കിലോമീറ്റർ നടന്ന്

Published

|

Last Updated

നാഗ്പൂർ | ലോക്ക്ഡൗണിൽ ഒറ്റപ്പെട്ട  മഹാരാഷ്ട്രയിലെ തൊഴിലാളി നാഗ്പൂരിൽ നിന്ന് ചന്ദ്രപ്പുരിലുള്ള  തൻ്റെ വീട്ടിലെത്തിയത് 135 കിലോമീറ്റർ നടന്ന്.  കൊറോണ വൈറസ് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ വാഹനം ലഭിക്കാത്തതിനാലാണ് ഭക്ഷണം  പോലുമില്ലാതെ 26 വയസ്സുള്ള യുവാവിന് വീട്ടിലേക്ക് നടക്കേണ്ടി വന്നത്.

പൂനെയിൽ ജോലി ചെയ്യുന്ന നരേന്ദ്ര ഷെൽക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തൻ്റെ സുഹൃത്തുക്കളെല്ലാവരും നേരത്തെ തന്നെ വീട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. ഒറ്റപ്പെട്ട നരേന്ദ്രൻ  ചന്ദ്രപൂർ ജില്ലയിലെ തൻ്റെ വീട്ടിലേക്ക് തിരിച്ചുപോവാൻ തീരുമാനിക്കുകയായിരുന്നു.

പൂനെയിൽ നിന്ന് നാഗ്പൂരിൽലേക്കുള്ള അവസാന ട്രെയിനിൽ പോകാനായിരുന്നു നരേന്ദ്ര തീരുമാനിച്ചിരുന്നതെങ്കിലും ഗവൺമെൻ്റ് എല്ലാതരം യാത്രയും ശക്തമായി വിലക്കിയതിനാൽ ഒരു മാർഗവും കാണാതെ ഒടുവിൽ വീട്ടിലേക്ക് നടന്ന് പോവാൻ തീരുമാനിച്ചു.

രണ്ടു ദിവസം ഭക്ഷണം ഇല്ലാതെ വെറും ജല പാനീയം മാത്രം കൈയ്യിൽ കരുതിയാണ് യാത്രതിരിച്ചത്. നാഗ്പൂരിനടുത്തുവച്ച് ബുധനാഴ്ച രാത്രി പോലീസ് പെട്രോളിങ് ടീം ഇയാളെ കാണുകയും അന്വേഷണങ്ങൾക്ക് ശേഷം സിന്ത് വാഹിലെ ഗ്രാമീണ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പ്രാഥമിക പരിശോധനകൾക്കു ശേഷം പോലീസ് സബ് ഇൻസ്പെക്ടർ തൻറെ വീട്ടിൽ നിന്ന് ഭക്ഷണം എത്തിച്ചു നൽകി. തുടർന്ന്, ഡോക്ടർമാരുടെ നിർദേശാനുസരണം നരേന്ദ്രനെ വീട്ടിലേക്ക് വാഹനത്തിൽ എത്തിക്കുകയായിരുന്നു. നരേന്ദ്രൻ ഇപ്പോൾ 14 ദിവസത്തേക്ക് ഹോം ക്വാറൻ്റ് യിനിലാണ്.

അശ്റഫ് മപ്രം

Latest