Connect with us

Covid19

മദ്യശാലകള്‍ അടച്ചത് കൊവിഡിനെക്കാള്‍ വലിയ ദുരന്തം സൃഷ്ടിച്ചേക്കാമെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന് ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി മദ്യശാലകള്‍ അടച്ചത് പുതിയ പ്രശ്നങ്ങള്‍ക്കിടയാക്കിയേക്കാമെന്ന്‌
ആശങ്ക പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മദ്യം ലഭിക്കാതാവുമ്പോള്‍ മദ്യപാനികള്‍ക്ക് ആരോഗ്യ, മാനസിക പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്.

പുതിയ സാമൂഹിക പ്രശ്‌നങ്ങളിലേക്ക് ഇത് നയിച്ചേക്കാമെന്ന് ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞതായും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. കൊവിഡിനേക്കാള്‍ വലിയ പ്രതിസന്ധി ഇതുമൂലം ഉണ്ടായേക്കാം. ഇതിനകം നാലു പേരെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.