Connect with us

Business

ലോക്ഡൗണ്‍ മൂലം ഇന്ത്യക്ക് ഒന്‍പത് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് വിലയിരുത്തല്‍

Published

|

Last Updated

മുംബൈ | കോവിഡ് വ്യാപനം ചെറുക്കാന്‍ ഇന്ത്യ 21 ദിവസം അടച്ചുപൂട്ടുമ്പോള്‍ സാമ്പത്തിക മേഖലയിലുണ്ടാകുന്നത് വന്‍ നഷ്ടമെന്ന് വിദഗ്ധര്‍. ഇതിലൂടെ രാജ്യത്തിന് 120 ബില്യന്‍ ഡോളര്‍ (ഏകദേശം 9 ലക്ഷം കോടി) രൂപയോ ജിഡിപിയുടെ 4 ശതമാനമോ നഷ്ടമുണ്ടാക്കുമെന്ന് ബ്രിട്ടിഷ് ബ്രോക്കറേജ് സ്ഥാപനമായ ബര്‍ക്ലിസ് അടക്കം വിദഗ്ധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു മാത്രമെ ഇതിനെ മറികടക്കാന്‍ സാധിക്കൂവെന്നാണ് വിദഗ്ധാഭിപ്രായം.

ഏപ്രില്‍ 14 വരെയാണ് ലോക്ഡൗണ്‍ കാലാവധി. ഇതിന് മുമ്പ് ഏപ്രില്‍ മൂന്നിന് റിസര്‍വ് ബാങ്ക് നയം പ്രഖ്യാപിക്കുന്നുണ്ട്. ഇതില്‍ വലിയ തോതില്‍ നിരക്കുകള്‍ കുറച്ചാല്‍ മാത്രമേ സാമ്പത്തിക രംഗത്തെ കരകയറ്റാന്‍ സാധിക്കുകയുള്ളൂ. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിനം തന്നെ ഒഹരിവിപണിയില്‍ തകര്‍ച്ച പ്രകമായിരുന്നു. തുടക്കത്തിലേ വിപണിയില്‍ 0.47% ഇടിവുണ്ടായി.

അടുത്ത വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 1.7% കുറച്ച് 3.5 ശതമാനമായാണ് ബര്‍ക്ലിസ് പ്രവചിക്കുന്നത്. നോട്ടുനിരോധനം, ജിഎസ്ടി എന്നിവയാല്‍ നേരത്തെ തന്നെ പ്രതിസന്ധിയിലായ ഇന്ത്യന്‍ സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താന്‍ ലോക്ഡൗണ്‍ കാരണമാകുമെും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest