Connect with us

International

സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കവെ സുഡാന്‍ ആഭ്യന്തര മന്ത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published

|

Last Updated

ജുബ | സുഡാന്‍ പ്രതിരോധ മന്ത്രി ജനറല്‍ ഗമാല്‍ അല്‍ദിന്‍ ഒമര്‍ അന്തരിച്ചു. ദക്ഷിണ സുഡാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദക്ഷിണ സുഡാന്‍ തലസ്ഥാനമായ ജുബയില്‍ വിമതരും സര്‍ക്കാറും തമ്മിലുള്ള സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ജനകീയ പ്രക്ഷോഭത്തിന് ഒടുവില്‍ ഉമര്‍ അല്‍ ബഷീറിന്റെ സുദീര്‍ഘ ഭരണത്തിന് അന്ത്യം കുറിച്ച് കഴിഞ്ഞ വര്‍ഷം അധികാരമേറ്റ സുഡാനിലെ പരമാധികാര സമിതിയിലെ അംഗമായിരുന്നു അദ്ദേഹം. സുഡാന്റെ സ്ഥിരതയ്ക്കായി പോരാടുന്നതിനിടെ മരണം വരിച്ച ഉമറിന്റെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തുന്നതായി പരമാധികാര സമിതിയുടെ തലവനായ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബര്‍ഹാന്‍ പറഞ്ഞു.

Latest