Connect with us

Covid19

പത്രവിതരണം തടസ്സപ്പെടരുത്; വിതരണത്തിന് സൗകര്യമൊരുക്കണം: സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്ര നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വ്യാപനം തടയാന്‍ രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പത്രവിതരണം തടസ്സമില്ലാതെ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഇത് അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സമയബന്ധിതവും ആധികാരികവുമായ വിവരങ്ങള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പ് വരുത്താന്‍ പത്രവിതരണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര ഭരണപ്രദേശങ്ങളും ചെയ്തുകൊടുക്കണമെന്ന് ഇതുസംബന്ധിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കാണ് കേന്ദ്രം ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചത്.

Latest