Connect with us

Kasargod

കാസര്‍കോട് നിരീക്ഷണ വിലക്ക് ലംഘിച്ച രണ്ട് പേര്‍ ഇനി ഗള്‍ഫ് കാണില്ല: കലക്ടര്‍

Published

|

Last Updated

കാസര്‍കോട് |  കാസര്‍കോട് നിരീക്ഷണ വിലക്ക് ലംഘിച്ച് വിവിധയിടങ്ങളില്‍ കറങ്ങി നടക്കുകയും രോഗ വ്യാപനത്തിന് കാരണക്കാരാകുകയും ചെയ്ത രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് കലക്ടര്‍. അവര്‍ ഇനി ഗള്‍ഫ് കാണാത്ത രൂപത്തില്‍ നടപടി സ്വീകരിക്കുമെന്നും വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെല്ലാം ഇതേ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ ഡോ. സജിത്ത് ബാബു പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ച കാസര്‍കോട് കടുത്ത നടപടികളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. ജനം പുറത്തിറങ്ങരുതെന്ന നിര്‍ദേശം ഒരാളും ലംഘിക്കരുത്. കൊവിഡ് സംശയത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് പറയുന്നവര്‍ അത് പാലിക്കണം. പ്രവാസികള്‍ നിര്‍ദ്ദേശം ലംഘിച്ചാല്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ക്ക് വില വര്‍ധിപ്പിച്ചാല്‍ അത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യും. സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ ദിവസത്തേക്ക് ഒരുമിച്ച് വാങ്ങണമെന്നും ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. രാവിലെ 11 മുതല്‍ അഞ്ച് വരെ അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ നിര്‍ബന്ധമായും തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ 2470 പേരാണ് നിരീക്ഷണത്തിലുള്ളത്. 179 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നാലായിരത്തോളം പേരാണ് വിദേശരാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച് ഒന്നു മുതല്‍ ജില്ലയിലെത്തിയത്. ഇവര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇവരുടെ വീടുകളില്‍ പോലീസെത്തി കാര്യങ്ങള്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest