Connect with us

Covid19

ഇന്ത്യയില്‍ കൊവിഡ് മരണം പത്തായി; കൂടുതല്‍ മഹാരാഷ്ട്രയില്‍

Published

|

Last Updated

cന്യൂഡല്‍ഹി |  ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടക്കമായി. ഹിമാചല്‍ പ്രദേശിലും പശ്ചിമബംഗാളിലും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണം പത്തായത്. മൂന്ന് പേര്‍ മരിച്ച മഹാരാഷ്ട്രയാണ് മുന്നില്‍. കൂടുതല്‍ രോഗം സ്ഥിരീകരിച്ചവരുള്ളതും മഹാരാഷ്ട്രയിലാണ്.
ബിഹാര്‍, ഡല്‍ഹി, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും ഓരോ പേര്‍ വീതം മരണപ്പെട്ടു. മഹാരാഷ്ട്രയില്‍ മരിച്ച ഫിലിപ്പൈന്‍ സ്വദേശിയ്ക്ക് ആദ്യം കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവായിരുന്നെങ്കിലും പിന്നീടുള്ള പരിശോധനയില്‍ നെഗറ്റീവായിരുന്നു.

അതേസമയം രാജ്യത്ത് കൂടുതല്‍ കൊവിഡ്19 സ്ഥിരീകരിച്ചതോടെ ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കന്‍ തീരുമാനം. ചൊവ്വാഴ്ച രാത്രിയോടെയാണ് വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കന്‍ തീരുമാനമായത്.

 

 

---- facebook comment plugin here -----

Latest