Connect with us

Covid19

ജില്ലകളിലെ നിയന്ത്രണം: മുഖ്യമന്ത്രിയുടെ യോഗത്തില്‍ ഇന്ന് തീരുമാനം

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് 11 ജില്ലകളില്‍ കൊവഡ് 19 സ്ഥിരീകരിച്ചതോടെ പ്രപതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്തൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണണെ കാര്യത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അടച്ചടിമാണെന്നാണ് കേന്ദ്ര നിര്‍ദേശം. കാസര്‍കോട് ഇതിനകം അടച്ചിട്ട് കഴിഞ്ഞു. ഇവിടെ പൊതുഗതാഗവും നിയന്ത്രിച്ചു. കൂടാതെ കോഴിക്കോടിനൊപ്പം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പോലീസിനു നിര്‍ദേശം നല്‍കി. എല്ലാ പൊതുസ്വകാര്യ പരിപാടികള്‍ക്കും നിരോധനമുണ്ട്.

കോഴിക്കോട് ജില്ലയില്‍ രണ്ടുപേര്‍ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതോടെ നിയന്ത്രണം അവിടേക്കും ബാധകമാക്കേണ്ടിവരും. രോഗവ്യാപനം തടയാന്‍ 1897ലെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മതപരവും സാംസ്‌കാരികവുമായ ഉത്സവങ്ങള്‍, ടൂര്‍ണമെന്റുകള്‍, ഗ്രൂപ്പ് മത്സരങ്ങള്‍ എന്നിവയും പാര്‍ക്ക്, ബീച്ചുകള്‍, തിയേറ്ററുകള്‍, മാളുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നതും നിയന്ത്രിക്കാനുള്ള നടപടിക്കും നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ അവശ്യഘട്ടങ്ങളില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷന്‍ 144 പ്രയോഗിക്കാം. സംസ്ഥാനത്ത് ഇന്നലെ 15 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

 

Latest