Connect with us

Covid19

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19; കാസര്‍കോട് ജില്ല അടച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് അഞ്ച് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ കൂടുതല്‍ പേരും കാസര്‍കോട്ടാണ്. ഗുരുതര സ്ഥിതി വിശേഷം കണക്കിലെടുത്ത് കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചതായി ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.

ആളുകള്‍ വീട്ടിലിരിക്കണമെന്നും അത്യാവശ്യത്തിനു മാത്രമെ പുറത്തിറങ്ങാവൂ എന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. ജില്ലയില്‍ പൊതു ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. അടിയന്തര ഘട്ടത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് നിന്നുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും തിങ്കളാഴ്ച മുതല്‍ നിരോധനം ഏര്‍പ്പെടുത്തി.

Latest