പ്രീപെയ്ഡ് പ്ലാനുകളിൽ ഇരട്ടി ഡാറ്റ അനുവദിച്ച് ജിയോ

Posted on: March 21, 2020 3:07 pm | Last updated: March 21, 2020 at 3:07 pm


മുംബൈ | 11, 21, 51, 101 രൂപകളുടെ 4ജി പ്രീപെയ്ഡ് പ്ലാനുകളിൽ ഇരട്ടി ഡാറ്റ അനുവദിച്ച് റിലയൻസ് ജിയോ. ഈ പ്ലാനുകളിൽ യഥാക്രമം 800 എം ബി, രണ്ട് ജി ബി, ആറ് ജി ബി 12 ജി ബി എന്നിങ്ങനെയാണ് ഡാറ്റ ലഭിക്കുക. മറ്റ് നെറ്റ് വർക്കുകളിലേക്ക് വിളിക്കുന്നതിന് 75, 200, 500, 1000 മിനുട്ടുകൾ യഥാക്രമം ലഭിക്കും.

അതായത് 101 രൂപക്ക് റീ ചാർജ് ചെയ്താൽ നേരത്തേയുള്ള ആറ് ജി ബിക്ക് പകരം 12 ജി ബി ഡാറ്റയും 1,000 മിനുട്ട് സംസാര സമയവും ലഭിക്കും. നിലവിലുള്ള പ്ലാനിന്റെ കാലാവധിയാകും ഉണ്ടാകുക. വീട്ടിലിരുന്ന് ജോലി ചെയ്യാൻ കൂടുതൽ പേർ തയ്യാറാകുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഡാറ്റ നൽകാൻ ജിയോ തീരുമാനിച്ചത്.