Connect with us

Covid19

കൊവിഡ് 19: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 271 ആയി; ആകെ മരണസംഖ്യ 11,417

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 271ആയി . ഇതില്‍ 39 പേര്‍ വിദേശികളാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 22 സംസ്ഥാനങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പോസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 63പേരാണ് ഇവിടെ ചികിത്സയിലുള്ളത്. കേരളത്തില്‍ 40 പേര്‍ക്കും ഡല്‍ഹിയില്‍ 26 പേര്‍ക്കും യുപിയില്‍ 24 പേര്‍ക്കും , രാജസ്ഥാനില്‍ 23 പേര്‍ക്കും ഇതുവരെ രോഗബാധ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.കേരളത്തില്‍ ഇന്നലെ മാത്രം 12 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം മാത്രം അമ്പതിലേറേ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇക്കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ രോഗബാധിതരുടെ എണ്ണം അഞ്ചിരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. രാജ്യത്തുടനീളം ചികിത്സയിലുണ്ടായിരുന്ന 23 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.രാജ്യത്ത് ഇതുവരെ നാല് പേര്‍ കൊവിഡ് രോഗബാധയാല്‍ മരിച്ചിട്ടുണ്ട്.

ലോകത്ത് കൊവിഡ് മൂലമുള്ള മരണം  11,417 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 37 പേര്‍ മരിച്ചിട്ടുണ്ട്. 276,462 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 78911 പേരുടെ നില ഗുരുതരമാണ്. അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ പുതിയ പോസീറ്റീവ് കേസുകളൊന്നുമില്ല. അതേ സമയം ഇറ്റലിയില്‍ മരണം 4032 ആയി.ഇവിടെ രോഗികളുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്