കൊച്ചിയിൽ അഞ്ച് വിദേശികൾക്ക് കൊവിഡ്

Posted on: March 20, 2020 6:13 pm | Last updated: March 20, 2020 at 9:01 pm

കൊച്ചി | കൊച്ചിയിൽ അഞ്ച് വിദേശികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  ബ്രിട്ടൻ സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നാർ സന്ദർശിച്ച് ബ്രിട്ടനിലേക്ക് മടങ്ങാനൊരിക്കെ നിരീക്ഷണത്തിലാക്കിയ പതിനേഴംഗ സംഘത്തിലുള്ളവരാണിവർ.  സംഘത്തിലെ മറ്റു 12 പേരുടെ ഫലം നെഗറ്റീവാണ്. അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴ് വിദേശികളടക്കം മുപ്പതായി.

രോഗബാധിതരുടെ പ്രായം അറുപതിനും എൺപതിനും ഇടയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വാർത്താ സമ്മേളനത്തിൽ വി എസ് സുൽ കുമാർ അറിയിച്ചു.  ഇവർ ഒരാഴ്ച നിരീക്ഷണത്തിലായിരുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ ബ്രിട്ടനിലേക്ക് മടങ്ങാനിരിക്കെ ഇവരെ വിമാനത്തിൽ നിന്നും തിരിച്ചിറക്കുകയായിരുന്നു.