Connect with us

Kerala

കണ്ണൂര്‍ കോര്‍പറേഷനില്‍ ലീഗ് അംഗം കൂറുമാറി; ഡെപ്യൂട്ടി മേയര്‍ക്കെതിരായ പ്രമേയം പാസായേക്കും

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ കോര്‍പറേഷനിലെ യു ഡി എഫ് കൗണ്‍സിലര്‍ കൂറുമാറിയതോടെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുമെന്ന് ഉറപ്പായി. മുസ് ലിം ലീഗ് അംഗവും കക്കാട് വാര്‍ഡ് കൗണ്‍സിലറുമായ കെ പി എ സലീം ആണ് കൂറുമാറിയത്. ഇതോടെയാണ് ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ എല്‍ ഡി എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായേക്കുമെന്ന് ഏറെക്കുറെ ഉറപ്പായത്. ഇന്ന് രാവിലെ നടക്കുന്ന കൗണ്‍സില്‍ യോഗത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. 55 അംഗ കൗണ്‍സിലില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് കോര്‍പറേഷന്‍ ഭരിക്കുന്നത്.

കഴിഞ്ഞ രണ്ടു മാസമായി ഒളിവിലായിരുന്ന കെ പി എ സലീം, കൂറുമാറിയതായി അഭ്യൂഹമുണ്ടായിരുന്ന. തുടര്‍ന്ന്, യു ഡി എഫ് പുറപ്പെടുവിച്ച വിപ്പ് സലീം സ്വീകരിച്ചില്ല. ഈ സാഹചര്യത്തില്‍ യു ഡി എഫ് നേതൃത്വം സലീമിന്റെ വീടിന് മുമ്പില്‍ വിപ്പ് പതിക്കുകയായിരുന്നു.

Latest