Connect with us

Kerala

കൊല്ലത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ ഇറ്റാലിയന്‍ പൗരന് കൊവിഡില്ല

Published

|

Last Updated

കൊല്ലം |  വര്‍ക്കലയില്‍ കൊവിഡ് 19 സംശയിച്ച് ഐസൊലേഷനിലേക്ക് മാറ്റിയിരുന്ന ഇറ്റാലിയന്‍ പൗരന്റെ പരിശോധന ഫലം നെഗറ്റീവ്. 48 മണിക്കൂറിനിടെ തുടര്‍ച്ചയായി നടത്തിയ രണ്ട് പരിശോധന ഫലവും നെഗറ്റീവാണെന്ന് ജില്ലാ കലക്ടര്‍ അബ്ദുല്‍ നാസര്‍ അറിയിച്ചു.നേരത്തെ ഇറ്റാലിയന്‍ പൗരന്റെ ഗൈഡിനും ഇയാള്‍ സഞ്ചരിച്ച ഓട്ടോ ഡ്രൈവര്‍ക്കും കൊവിഡ് സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനയില്‍ ഇല്ലെന്ന് തെളിയുകയായിരുന്നു. ഇയാളോട് നേരിട്ട് ഇടപഴകിയ 17 പേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. 30 സാമ്പിളുകളാണ് അയച്ചിരുന്നത്. ഇറ്റാലിയന്‍ പൗരനുമായി നേരിട്ട് ഇടപഴികിയ നൂറിലധികം പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest