യു എ ഇയില്‍ താമസവിസയുള്ള വിദേശികള്‍ക്കും പ്രവേശന വിലക്ക്

Posted on: March 19, 2020 11:35 am | Last updated: March 19, 2020 at 7:50 pm

ദുബൈ | താമസവിസയുള്ള വിദേശികള്‍ക്കുള്‍പ്പടെ പ്രവേശന വിലക്കേര്‍പ്പെടുത്തി യു എ ഇ. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മുതല്‍ വിലക്ക് നിലവില്‍ വരും. ഇതോടെ, അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്കും നിലവില്‍ വിദേശത്തുള്ള താമസ വിസക്കാര്‍ക്കും ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ യു എ ഇ യില്‍ പ്രവേശിക്കാനാകില്ല.

രണ്ടാഴ്ചത്തേക്കാണ് പ്രവേശന വിലക്ക്. എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്.