Connect with us

Covid19

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 114 ആയി

Published

|

Last Updated

ന്യൂഡല്‍ഹി | ലോകത്തിനൊപ്പം ഇന്ത്യയിലും കൊവിഡ് 19 വൈറസ് മൂലമുള്ള ആശങ്ക വര്‍ധിക്കുന്നു. ഇതിനകം 114 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ വിദേശികളാണ്. രണ്ട് പേര്‍ ഇതിനകം രോഗം മൂലം മരണപ്പെട്ടു. 13 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.
പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കര്‍ശന നിയന്ത്രണങ്ങള്‍ കേന്ദ്രം ഏര്‍പ്പെടുത്തി തുടങ്ങി. രാജ്യത്തിന്റെ അഭിമാനമായ താജ്മഹല്‍ അടച്ചിടാന്‍ കേന്ദ്രം തീരുമാനിച്ചു.

മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടും ഇതിനു പുറമെ രാജ്യത്തെ സ്വിമ്മിംഗ് പൂളുകളും മാളുകളും അടച്ചിടണമെന്നും ഗള്‍ഫില്‍ നിന്നും വരുന്ന യാത്രക്കാരെ മാറ്റി പാര്‍പ്പിക്കണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു.

ജമ്മു കശ്മീര്‍, ലഡാക്ക്, കേരളം തുടങ്ങിയ സ്ഥലങ്ങളിലും തിങ്കളാഴ്ച പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയിലാണ് ഇന്ത്യയില്‍ ഏറ്റുവം കുടുതല്‍ (37) പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം നാല് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

---- facebook comment plugin here -----

Latest