Connect with us

Covid19

കൊവിഡ് നിരീക്ഷണത്തിലിരിക്കെ മേച്ചിറ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

Published

|

Last Updated

തൃശ്ശൂര്‍ | ചാലക്കുടിയില്‍ കൊവിഡ് വൈറസ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിന് നിര്‍ദേശിച്ച യുവാവ് ബൈക്ക് അഅപകടത്തില്‍ മരിച്ചു. മേച്ചിറ സ്വദേശി സുജിത്താണ് (30) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിലായിരുന്നു.

ഈ മാസം 11നാണ്യുവാവ്ദുബൈയില്‍ നിന്ന് എത്തിയത്. ആരോഗ്യ പ്രവര്‍ത്തകരെ സമീപിച്ച സുജിത്തിനോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന നിര്‍ദേശം അവഗണിച്ചാണ് യുവാവ് പുറത്തിറങ്ങിയത്.

ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്ത് അര്‍ജുനൊപ്പം സഞ്ചരിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. അര്‍ജുന്‍ അന്ന് തന്നെ മരണമടഞ്ഞു. ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. കൊവിഡ് സംശയം എന്ന നിലയില്‍ മൃതദേഹം സംസ്‌കരിക്കേണ്ട എന്നാണ് തീരുമാനം. ഇയാളുടെ സ്രവങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

Latest