Connect with us

Covid19

കൊവിഡ് 19; സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി; പഴുതടച്ച് പരിശോധന

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും കൂടുതല്‍ ശക്തമാക്കി സര്‍ക്കാര്‍. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, റോഡുകള്‍ എന്നിവിടങ്ങളിലെല്ലാം കര്‍ശന പരിശോധന നടത്തും. എസ് പിമാരുടെ നേതൃത്വത്തിലാണ് വിമാനത്താവളങ്ങളില്‍ പരിശോധന നടത്തുക. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള റോഡുകളിലെ 24 പോയിന്റുകളില്‍ ഡി വൈ എസ് പിമാരുടെ നേതൃത്വത്തില്‍ മുഴുവന്‍ വാഹനങ്ങളും പരിശോധനക്കു വിധേയമാക്കും. ട്രെയിനുകളില്‍ ഓരോ കോച്ചിലും കയറി പ്രത്യേക സംഘം പരിശോധന നടത്തും.

അതിര്‍ത്തികള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനയുണ്ടാകും. വീടുകളില്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണവും മരുന്നും മറ്റും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ ഇടപെടലുണ്ടാകും.

---- facebook comment plugin here -----

Latest