Connect with us

Kerala

ബാറുടമകളില്‍നിന്നും മാസപ്പടി; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

കൊച്ചി  |പെരുമ്പാവൂരിലെ ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ എക്‌സൈസ് സി ഐ സജികുമാര്‍, എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര, പ്രിവന്റീവ് ഓഫീസര്‍ പ്രതാപന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയരായ 20 ഓളം ഉദ്യോഗസ്ഥരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.ഉദ്യോഗസ്ഥര്‍ തങ്ങളില്‍നിന്ന് മാസപ്പടി വാങ്ങുന്നതായി ബാറുടമകള്‍ ജനുവരിയില്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു

---- facebook comment plugin here -----

Latest