Ongoing News
യുവെന്റസ് താരം ഡിബാലക്ക് കൊവിഡ് സ്ഥിരീകരിച്ചു
		
      																					
              
              
            
ടൂറിന്‍ | ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗളോ ഡിബാലക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഡിബാലയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് താരം ഇപ്പോള്‍ ഐസോലേഷനിലാണെന്നും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനൊപ്പം ക്ലബ്ബിന്റെ താരങ്ങളും മറ്റ് ജീവനക്കാരുമടക്കം 121 പേര്‍ നിരീക്ഷണത്തിലാണ്.
അതേസമയം ഡിബാലയുമായി സമീപകാലത്ത് അടുത്തിടപഴകിയ അര്‍ജന്റീന സഹതാരം ഗോള്‍സാലോ ഹിഗ്വെയ്‌നും നിരീക്ഷണത്തിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവെന്റസില്‍ ഡിബാലയുടെ സഹതാരം ഡാനിയേല്‍ റുഗാനിക്ക് കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ചൈന കഴിഞ്ഞാല്‍ കൊറോണ വൈറസ് ബാധ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഏപ്രില്‍ 3 വരെ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

