Connect with us

Covid19

ഇറ്റലിയില്‍നിന്നെത്തിയ പത്ത് പേര്‍ക്ക് കൊവിഡ് ലക്ഷണം; മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Published

|

Last Updated

കൊച്ചി |ഇറ്റലിയില്‍ നിന്ന് ബുധനാഴ്ചരാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയ മലയാളികളില്‍ 10 പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ചുമയും പനിയുമുള്‍പ്പെടെയുള്ള കൊവിഡ് രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് നടപടി.

ഇറ്റലിയില്‍ നിന്ന് 55 പേരാണ് എത്തിയത്. ഇതില്‍ 35 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. ഇതില്‍ രണ്ട് പേര്‍ കുട്ടികളും രണ്ട് പേര്‍ ഗര്‍ഭിണികളുമാണ്.

ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനക്ക് ശേഷമേ മറ്റ് നടപടികള്‍ സ്വീകരിക്കുകയുള്ളു.

Latest