Connect with us

Covid19

കൊവിഡ് ബാധിതര്‍ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക്ക് കലക്ടര്‍ നേരിട്ടെത്തി പൂട്ടിച്ചു

Published

|

Last Updated

കോട്ടയം |  കോവിഡ് 19 ബാധിച്ച ചെങ്ങളം സ്വദേശികള്‍ ചികിത്സക്കെത്തിയ കോട്ടയം തിരുവാതുക്കലിലെ ക്ലിനിക്ക് പൂട്ടിച്ചു. അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടും പൂട്ടാതിരുന്ന ക്ലിനിക്കിനെതിരെ കാട്ടയം കലക്ടര്‍ നേരിട്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. ഇവിടെ രോഗികളെ പരിശോധിച്ച ഡോക്ടറെ വീട്ടില്‍ നിരീക്ഷണത്തിലാക്കി.

കൊവിഡ് സ്ഥിരീകരിച്ച നാല് പേരാണ് കോട്ടയം മെഡിക്കല്‍ കോളജിലുള്ളത്. ഇറ്റലിയില്‍ നിന്നെത്തിയവരുടെ മാതാപിതാക്കളും സഹോദരിയും സഹോദരി ഭര്‍ത്താവുമാണിത്. കൂടാതെ പത്ത് പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരുടെ പരിശോധനാ ഫലം ഉടന്‍ ലഭിക്കുമെന്നാണ് വിവരം.
സംസ്ഥാനത്ത് ഇതിനകം 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കോട്ടയത്ത് ചികിത്സയില്‍ കഴിയുന്ന 80കാരിയുടെ നില ഗുരുതരമാണ്.

 

 

---- facebook comment plugin here -----

Latest