Connect with us

Gulf

ഊര്‍ജ കാര്യക്ഷമത: 43,000 അബുദാബി തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കും

Published

|

Last Updated

അബുദാബി  | തലസ്ഥാനത്തെ 43,000 തെരുവ് വിളക്കുകള്‍ മാറ്റി ഊര്‍ജ്ജകാര്യക്ഷമമായ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാന്‍ അബുദാബി മുനിസിപ്പാലി തദ്‌വീര്‍ കരാര്‍ നല്‍കി. ഊര്‍ജ്ജകാര്യക്ഷമമായ എല്‍ഇഡി തെരുവ് വിളക്കുകളുടെ ഉപയോഗം കാരണം ഏകദേശം 90 കോടി കിലോവാട്ട് ലാഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍സിപ്പാലിറ്റി അറിയിച്ചു. തെരുവ് വിളക്ക് മാറ്റി സ്ഥാപിക്കാനുള്ള പദ്ധതി അടിസ്ഥാന സൗകര്യ വികസനത്തില്‍ സുസ്ഥിരതയുടെ ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുമ്പോള്‍ തന്നെ അബുദാബി റോഡുകളിലെ ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പിന്തുണക്കുന്നു. ധാരണാപത്ര പ്രകാരം 12 വര്‍ഷത്തെ രൂപകല്‍പ്പന, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേഷന്‍, കണ്‍സെഷന്‍ എന്നിവയാണ് കരാര്‍.

പൊതുസ്വകാര്യപങ്കാളിത്ത മാതൃകയില്‍ യുഎഇയിലെ ആദ്യത്തെ തെരുവ് വിളക്ക് മാറ്റിസ്ഥാപിക്കുന്ന പദ്ധതിയാണിതെന്ന് അബുദാബി സിറ്റി മുന്‍സിപ്പാലിറ്റി അറിയിച്ചു. പുതിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും ഉള്‍പ്പെടെയുള്ള നിര്‍ദ്ദിഷ്ട ആവശ്യകതകളെയും ഊര്‍ജ്ജ സംരക്ഷണ ലക്ഷ്യങ്ങളെയും കരാര്‍ ലക്ഷ്യമിടുന്നു. കരാര്‍ കാലയളവിലുടനീളം ലൈറ്റിംഗ് നിയന്ത്രിക്കുന്നതിന് ഒരു സ്മാര്‍ട്ട് സെന്‍ട്രല്‍ സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുകയും പരിപാലിക്കുകയും ചെയ്യും. തദ്‌വീറുമായുള്ള ദീര്‍ഘകാല പങ്കാളിതത്തില്‍ അബുദാബി നിവാസികള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നത് കൂടാതെ പദ്ധതികളില്‍ കൂടുതല്‍ കാര്യക്ഷമത കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കുന്നു അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് ബദര്‍ അല്‍ ഖുബൈസി പറഞ്ഞു. അബുദാബി എമിറേറ്റില്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണിത് അദ്ദേഹം കൂട്ടി ചേര്‍ത്തു.