Kerala
വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് സ്ത്രീ മരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ | വയനാട്ടിലെ കാട്ടിക്കുളത്ത് കുരങ്ങുപനി ബാധിച്ച് സ്ത്രീ മരിച്ചു. പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാരങ്ങാകുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷിയാണ് മരിച്ചത്. വയനാട് ജില്ലയില്‍ അസുഖം ബാധിച്ച 13 പേരില്‍ ഒമ്പതുപേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവരാണ് രോഗം ബാധിച്ച എല്ലാവരും.
13 പേര്‍ക്ക് കുരങ്ങുപനി ബാധിച്ചതായി കണ്ടെത്തിയ സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ളത്. വനത്തിലും വനാതിര്‍ത്തിയിലും താമസിക്കുന്നവര്‍ വനത്തില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ കര്‍ശന ജാഗ്രത പാലിക്കണം.
---- facebook comment plugin here -----