Connect with us

National

അടിച്ചമര്‍ത്തലാണ് ബി ജെ പി സര്‍ക്കാറിന്റെ നയം; ചാനല്‍ വിലക്കിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി | മലയാളം വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവക്കു വിലക്കേര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഇതാണ് പുതിയ ഇന്ത്യയെന്ന് നടപടിയെ പരിഹസിച്ചു കൊണ്ട് പാര്‍ട്ടി ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത ബി ജെ പി സര്‍ക്കാര്‍, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിടുകയാണ് ചെയ്തത്. കീഴ്‌പ്പെടുത്തലും അടിച്ചമര്‍ത്തലുമാണ് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ നയമെന്നും സുര്‍ജേവാല ആരോപിച്ചു.

ഇന്ന് രാത്രി 7.30 മുതലാണ് ഇരു ചാനലുകളും പ്രവര്‍ത്തന രഹിതമായത്. ഡല്‍ഹിയിലെ അക്രമം സജീവമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന ചാനലുകളാണ് രണ്ടും. ഈ ചാനലുകള്‍ അപ്ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം നല്‍കിയത്. ഡല്‍ഹി അക്രമം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോപിച്ച് രണ്ട് ചാനലുകളോടും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം നല്‍കിയെങ്കിലും ഇതു തള്ളിയ മന്ത്രാലയം നിരോധനം നടപ്പാക്കാന്‍ പോകുകയാണെന്ന് ഇരു ചാനലുകളെയും ഇന്ന് വൈകീട്ട് അറിയിച്ചതായാണ് വിവരം. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെയും മീഡിയ വണ്ണിന്റെയും യൂടൂബ് സ്ട്രീമിങ്ങും തടസ്സപ്പെട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest