National
ബി ജെ പിയെ രാജധര്‍മം സോണിയയും പ്രിയങ്കയും പഠിപ്പിക്കേണ്ട: രവി ശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി | കോണ്‍ഗ്രസില്‍ നിന്ന ബി ജെ പിക്കും കേന്ദ്ര സര്‍ക്കാറിനും രാജധര്‍മം (ഭരണ കര്‍ത്തവ്യം) പഠിക്കേണ്ടതില്ലെന്ന് നിയമമന്ത്രി രവി ശങ്കകര്‍ പ്രസാദ്. രാജധര്‍മത്തെ കുറിച്ച് സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സദാചാരം പ്രസംഗിക്കേണ്ടതില്ല. നിയമലംഘനങ്ങളുടെ വലിയൊരു റെക്കോര്‍ഡുകളാണ് നിങ്ങള്‍ക്കുള്ളത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് കോണ്‍ഗ്രസുകാരെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് രാജധര്‍മം നിറവേറ്റാന്‍ ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് നിവേദനം സമര്‍ച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രവി ശങ്കര്‍ പ്രസാദ്.
സമാധാനത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും എല്ലാവരും ഒറ്റക്കെട്ടായി സംസാരിക്കേണ്ട സന്ദര്‍ഭത്തിലാണ് വിഷയം രാഷ്ട്രീയവത്കരിക്കുന്നത്. ഇത് അപലപനീയമാണ്. വോട്ട്ബാങ്കിനായി ആളുകളെ ഒരു തരത്തിലും പ്രകോപിപ്പിക്കരുത്. എന്‍ പി ആര്‍ നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ ശരിയാണ്. ഞങ്ങള്‍ ചെയ്യുമ്പോള്‍ അത് തെറ്റാകുന്നു. ഇതാണ് നിങ്ങളുടെ രാജധര്‍മമെന്നും അദ്ദേഹം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി.