Connect with us

Kerala

രാഹുല്‍ ഗാന്ധി എവിടെയെന്ന് എനിക്ക് അറിയില്ല: ടി എന്‍ പ്രതാപന്‍

Published

|

Last Updated

റിയാദ് |  ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ രാഹുല്‍ ഗാന്ധി എവിടെയെന്ന സാമൂഹിക മാധ്യമങ്ങളിലും മറ്റും ഉയര്‍ന്ന ചോദ്യങ്ങളോട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എം പി ടി എന്‍ പ്രതാപന്‍. കൃത്യമായിട്ടും അദ്ദേഹം എവിടെയാണെന്ന് തനിക്കറിയില്ലെന്ന് പ്രതാപന്‍ പറഞ്ഞു. സാരംഗി കലാസംസ്‌കാരിക സമിതി പുരസ്‌കാരം ഏറ്റുവാങ്ങാനായി റിയാദിലെത്തിയതായിരുന്നു പ്രതാുപന്‍.

രാഹുല്‍ ഗാന്ധി എ ഐ സി സി പ്രസിഡന്റല്ല. നിര്‍വാഹക സമിതി അംഗം പോലുമല്ല. എന്നാല്‍ അദ്ദേഹം നേതൃത്വത്തിലേക്ക് തിരിച്ചുവരും. അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് തനിക്ക് അറിയില്ല. അദ്ദേഹം എവിടെയാണെന്ന് ജനങ്ങള്‍ ചോദ്യം ഉയര്‍ത്തുന്നതില്‍ തെറ്റൊന്നും ഇല്ല. ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുകയും പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും പ്രതാപന്‍ പറഞ്ഞു. ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നല്‍കാന്‍ നേരിട്ട് ഇറങ്ങിയത് എ ഐ സി സി അധ്യക്ഷയായ സോണിയ ഗാന്ധിയാണന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest