Connect with us

Malappuram

ജനാധിപത്യത്തെ കുരുതി കൊടുക്കുന്നവർക്ക് താക്കീതായി ആസാദി ക്യാമ്പസുകൾ ആരംഭിച്ചു - VIDEO

Published

|

Last Updated

കലാലയം സാംസ്കാരിക വേദി കാലിക്കറ്റ് യൂണിവേഴ്സിറ്റിൽ സംഘടിപ്പിച്ച ആസാദി ക്യാമ്പസ് എസ് എസ് എഫ് സംസ്ഥാന പ്രസിണ്ടൻറ് സി കെ റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് | രാക്ഷസീയ രൂപം പൂണ്ട ഹിന്ദുത്വ വർഗീയ ശക്തികൾ രാജ്യത്തെ തകർത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനാധിപത്യ പോരാട്ടത്തിന്റെ പുതിയ മാതൃകകൾ തീർത്ത് ആസാദി ക്യാമ്പസുകൾ ആരംഭിച്ചു. യൂനിവേഴ്സിറ്റികൾ കേന്ദ്രീകരിച്ച് ജനകീയ പാഠശാലകളായാണ് ആസാദി ക്യാമ്പസുകൾ ആരംഭിച്ചിട്ടുള്ളത്. കാസർകോട് കേന്ദ്ര സർവകലാശാലയിലും, കാലിക്കറ്റ്‌ യൂനിവേഴ്സിറ്റിയിലുമാണ് ആസാദി ക്യാമ്പസുകൾ ആരംഭിച്ചത്. വരും ദിവസങ്ങളിൽ മറ്റു യൂനിവേഴ്സിറ്റികൾ കേന്ദ്രീകരിച്ചും ജനാധിപത്യ പാഠശാലകൾ തുറക്കും.

കാസർകോട് കേന്ദ്ര സർവകലാശാല പരിസരത്തെ ജനാധിപത്യ പാഠശാല സി യു കെ അസി. പ്രൊഫസർ ഗിൽബർട്ട് സെബാസ്റ്റ്യൻ ഉദ്ഘാടനം  ചെയ്തു. കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി പരിസരത്തെ ജനാധിപത്യ പാഠശാല ആദ്യ ദിനം എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് സി കെ റാഷിദ്‌ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ്‌ സ്വാദിഖ് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

പൗരത്വ നിയമ ഭേദഗതിയും, ഭരണഘടനയും എന്ന വിഷയത്തിൽ ഐ പി ബി ഡയറക്ടർ എം അബ്ദുൽ മജീദ് സംസാരിച്ചു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ്‌ അശ്ഹർ, രിസാല സബ് എഡിറ്റർ മുഹമ്മദലി കിനാലൂർ, സംസ്ഥാന സെക്രട്ടറി ഡോ. ശമീറലി, എം കെ മുഹമ്മദ്‌ സഫ്‌വാൻ, എം ജുബൈർ, ഇബ്രാഹീം മുണ്ടക്കൽ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ സമരപ്പാട്ട്, കവിത തുടങ്ങി വിവിധ സമരാവിഷ്കാരങ്ങളും നടന്നു. മതേതരത്വ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന മുഴുവൻ വിദ്യാർഥികളെയും അണി നിരത്തി കേരളത്തിലെ വിപുലമായ വിദ്യാർഥി മുന്നേറ്റമായി ആസാദി ക്യാമ്പസുകൾ വരും ദിവസങ്ങളിൽ മാറും. പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശങ്ങൾ പോലും ഹനിച്ച്‌ ആസൂത്രിതമായ അക്രമങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ഫാസിസ്റ്റ് ശ്രമത്തിനെതിരെയുള്ള ശക്തമായ താക്കീതാകും ആസാദി ക്യാമ്പസുകൾ.