Connect with us

National

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു

Published

|

Last Updated

റായ്പുര്‍ | ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ സി ആര്‍ പി എഫ് സൈനികന് വീരമൃത്യു. കോബ്ര കമാന്‍ഡോ കോണ്‍സ്റ്റബിള്‍ കനായ് മജിയാണ് വീരമൃത്യു വരിച്ചത്. മറ്റൊരു ജവാന് പരുക്കേറ്റു.

കിസ്താരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പലോദിക്കു സമീപത്തെ വനപ്രദേശത്താണ് സി ആര്‍ പി എഫിലെ നക്‌സല്‍ വിരുദ്ധ കോമ്പാറ്റ് യൂനിറ്റും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്ന് വൈകീട്ട് നാലോടെയായിരുന്നു സംഭവം. പരുക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest