Connect with us

National

കൊറോണ: വ്യവസായ മേഖലയിലെ പ്രതിസന്ധി നീക്കാന്‍ ഉടന്‍ നടപടിയെന്ന് മന്ത്രി നിര്‍മല സീതാരാമന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യയുടെ വ്യവസായ മേഖലയിലുണ്ടായ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. വ്യവസായ പ്രതിനിധികളുമായി നടത്തിയ കൂടിയാലോചനകള്‍ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കൊറോണയുണ്ടാക്കിയ പ്രതിസന്ധി വിപണിയില്‍ വിലക്കയറ്റത്തിനു കാരണമാകുമെന്ന് ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു. വൈറസ് വ്യാപനം മേക്ക് ഇന്‍ ഇന്ത്യ സംരംഭങ്ങളെ ബാധിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ ഇപ്പോഴൊന്നും പറയാനാകില്ല. ചില വസ്തുക്കളുടെ കയറ്റുമതി നിരോധനം പിന്‍വലിക്കണമെന്ന് ഔഷധ മേഖല ആവശ്യപ്പെട്ടിട്ടുണ്ട് എന്നതല്ലാതെ മരുന്നുകളുടെയോ മെഡിക്കല്‍ ഉപകരണങ്ങളുടെയോ കുറവുണ്ടായതായി റിപ്പോര്‍ട്ടില്ല. വിതരണത്തില്‍ തടസ്സങ്ങളുണ്ടായിട്ടുണ്ടാകാമെന്നും ചില ഫാര്‍മസി, കെമിക്കല്‍, സോളാര്‍ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും നേരിടുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് ബുധനാഴ്ച വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരുമായി പ്രധാന മന്ത്രിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തും.

Latest