Connect with us

Career Education

തമിഴ്‌നാട് വെറ്ററിനറി സർവകലാശാലയിൽ ഡ്രൈവർ, ടെക്‌നീഷ്യൻ

Published

|

Last Updated

ചെന്നൈയിൽ പ്രവർത്തിക്കുന്ന തമിഴ്‌നാട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂനിവേഴ്‌സിറ്റിയിൽ അനധ്യാപക തസ്തികകളിൽ 67 ഒഴിവ്.
ഫാം മാനേജർ (മൂന്ന് ഒഴിവ്), ജൂനിയർ എൻജിനീയർ- സിവിൽ (ഒന്ന്), ജൂനിയർ എൻജിനീയർ- മെക്കാനിക്കൽ (ഒന്ന്), അസിസ്റ്റന്റ് ഡ്രാഫ്റ്റ്‌സ്മാൻ- സിവിൽ (ഒന്ന്), ബൈൻഡർ- ഗ്രേഡ് II (ഒന്ന്), ബോയിലൽ മാൻ- ഗ്രേഡ് II (രണ്ട്), കാർപെന്റർ ഗ്രേഡ് II (രണ്ട്), ഡ്രൈവർ (പത്ത്), ഇലക്ട്രീഷ്യൻ ഗ്രേഡ് II (രണ്ട്), ഹൈ ടെൻഷൻ ഓപറേറ്റർ (ഒന്ന്), ഡാറ്റ എൻട്രി ഓപറേറ്റർ (രണ്ട്), മെഷീൻ ഓപറേറ്റർ/ മെഷീൻ മാൻ (ഒന്ന്), ഓഫ്‌സെറ്റ് അസിസ്റ്റന്റ്/ ക്യാമറാമെൻ കം പ്ലേറ്റ് മേക്കർ (രണ്ട്), സാനിറ്ററി ഇൻസ്‌പെക്ടർ (ഒന്ന്), സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ് III (ഒന്ന്), ടെക്‌നിക്കൽ അസിസ്റ്റന്റ്- മെക്കാനിക്കൽ (നാല്), ടെക്‌നിക്കൽ അസിസ്റ്റന്റ്- സിവിൽ (ഒന്ന്), ടെക്‌നിക്കൽ അസിസ്റ്റന്റ്- ഇലക്ട്രിക്കൽ (ഒന്ന്), ടെക്‌നീഷ്യൻ ഗ്രേഡ് II (മുപ്പത്), വയർമാൻ ഗ്രേഡ് II (ഒന്ന്) എന്നീ തസ്തികകളിലാണ് ഒഴിവ്.
എഴുത്ത് പരീക്ഷയുടെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അഞ്ഞൂറ് രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗങ്ങൾക്ക് 250 രൂപയാണ് ഫീസ്.
വിജ്ഞാപനത്തിനും പരീക്ഷാ സിലബസിനും http://www.tanuvas.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ഫെബ്രുവരി 27.

Latest