Connect with us

Career Education

ബി എസ് എഫിൽ എസ് ഐ, എച്ച് സി

Published

|

Last Updated

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബി എസ് എഫ്) വാട്ടർ വിംഗിലേക്ക് ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സബ് എൻസ്‌പെക്ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ക്‌ഷോപ്പ്), ഹെഡ് കോൺസ്റ്റബിൾ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ക്‌ഷോപ്പ്), കോൺസ്റ്റബിൾ ക്രൂ എന്നീ തസ്തികകളിലാണ് നിയമനം. 317 ഒഴിവുകളാണുള്ളത്.
എസ് ഐ (മാസ്റ്റർ): പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. കേന്ദ്ര/ സംസ്ഥാന ഉൾനാടൻ ജലഗതാഗത വകുപ്പ് അനുവദിച്ച സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്.

എസ് ഐ (എൻജിൻ ഡ്രൈവർ): പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. കേന്ദ്ര/ സംസ്ഥാന ഉൾനാടൻ ജലഗതാഗത വകുപ്പ് അനുവദിച്ച ഫസ്റ്റ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്.
എസ് ഐ (വർക്ക്‌ഷോപ്പ്): മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം. അല്ലെങ്കിൽ മെക്കാനിക്കൽ/ മറൈൻ/ ഓട്ടോമൊബൈൽ എൻജിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.

എച്ച് സി (മാസ്റ്റർ): മെട്രിക്കുലേഷൻ. സ്രാങ്ക് സർട്ടിഫിക്കറ്റ്.
എച്ച് സി (എൻജിൻ ഡ്രൈവർ): മെട്രിക്കുലേഷൻ. സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്.
എച്ച് സി (വർക്ക്‌ഷോപ്പ്): മെട്രിക്കുലേഷൻ. മെക്കാനിക്/ ഇലക്ട്രീഷ്യൻ/ എ സി ടെക്‌നീഷ്യൻ/ ഇലക്ട്രോണിക്‌സ്/ മെഷിനിസ്റ്റ്/ കാർപെന്റർ/ പ്ലംബർ ട്രേഡിൽ ഐ ടി ഐ ഡിപ്ലോമ.

കോൺസ്റ്റബിൾ (ക്രൂ): മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. 265 എച്ച് പിയിൽ കുറഞ്ഞ ബോട്ടിൽ ഗ്രീസർ ആയി ഒരു വർഷത്തെ പരിചയം. നീന്തൽ അറിഞ്ഞിരിക്കണം.
എസ് ഐ തസ്തികയിലേക്ക് ഇരുനൂറ് രൂപയും എച്ച് സി, കോൺസ്റ്റബിൾ തസ്തികയിലേക്ക് നൂറ് രൂപയുമാണ് അപേക്ഷാ ഫീസ്. അവസാന തീയതി മാർച്ച് 15. വിശദ വിവരങ്ങൾക്ക് www.bsf.nic.in, bsf.gov.in സന്ദർശിക്കുക.

Latest