Connect with us

Gulf

നമസ്‌കാരത്തിനിടെ ഇന്ത്യയില്‍ നിന്നെത്തിയ ഉംറ തീര്‍ഥാടകന്‍ സുജൂദില്‍ കിടന്ന് മരിച്ചു

Published

|

Last Updated

മക്ക | അസര്‍ നമസ്‌കാരത്തിനിടെ ഉംറ തീര്‍ഥാടകന്‍ സുജൂദില്‍ കിടന്നു മരണപെട്ടു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയ ഇന്ത്യന്‍ തീര്‍ഥാടകനാണ് മക്കയിലെ ജബലന്നൂര്‍ അല്‍സലാം മസ്ജിദില്‍ വെച്ച് മരണപ്പെട്ടത് . ഉടന്‍ തന്നെ സഊദി റെഡ് ക്രസന്റും പോലീസും പള്ളിയിലെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു .കിംഗ് ശിശ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

അസര്‍ നിസ്‌കാരത്തിലെ രണ്ടാം റക്അത്തില്‍ സുജൂദിലേക്ക് പോയ അറുപതുകാരന്‍ പിന്നീട് മരണ പ്പെടുകയായിരുന്നു .ഉംറ നിര്‍വഹിച്ച ശേഷം ജബലന്നൂര്‍ പര്‍വ്വതവും , ഹിറാഗുഹയും സന്ദര്‍ശിക്കുന്നതിനായി എത്തിയതായിരുന്നു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കം നടക്കും .

Latest