Connect with us

National

ജമ്മു കശ്മീര്‍ വിഷയത്തില്‍ വിമര്‍ശമുയര്‍ത്തിയ ബ്രിട്ടീഷ് എംപിയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപി ഡെബി അബ്രഹാംസിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു. തുടര്‍ന്ന് ഇവരെ ദുബൈയിലേക്ക് കയറ്റിവിടുകയും ചെയ്തു. ഡല്‍ഹിയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ക്ക് ഇന്ത്യ ഇവിസ നിരസിച്ച കാര്യം അറിയുന്നത്. വിമാനത്താവള അധികൃതര്‍ ഒരു കുറ്റവാളിയെ പോലെയാണ് തന്നോട് പെരുമാറിയതെന്ന് ഡെബി അബ്രഹാംസ് സംഭവത്തോട് പ്രതികരിച്ചു.

അതേ സമയം ,സാധുവായ വിസ ഡെബി അബ്രഹാംസിന് ഇല്ലായിരുന്നുവെന്നും കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എന്തക്കൊണ്ടാണ് ഡെബി അബ്രഹാംസിന് സന്ദര്‍ശന അനുമതി നിഷേധിച്ചതെന്നകാര്യം വ്യക്തമാകാമന്‍ ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവും അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ അവര്‍ക്ക് നയതന്ത്ര സഹായം നല്‍കിയതായും ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ രാവിലെ 8.30 ഓടെയാണ് ഡെബി അബ്രഹാംസ് വിമാനമിറങ്ങിയത്.

---- facebook comment plugin here -----

Latest