Connect with us

National

തുല്ല്യത സൈന്യത്തിലും വേണം: നിര്‍ണായക പോസ്റ്റുകളില്‍ സ്ത്രീകളെ നിയമിക്കണം- സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | കരസേനയിലെ നിര്‍ണായക പോസ്റ്റുകളില്‍ വനിതകളേയും നിയമിക്കണമെന്ന് സുപ്രീം കോടതി. ലിംഗ വിവചേനം ഭരണഘടനാ വിരുദ്ധമാണെന്നും സൈന്യത്തില്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിന് സ്ഥിരം സമിതി വേണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പൂര്‍ണമായും തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിര്‍ണായ വിധി പ്രഖ്യാപനം നടത്തിയത്. ശരിയായ തുല്യത സൈന്യത്തിലും കൊണ്ട് വരണം. ഇതു വരെ കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകളോട് ഇക്കാര്യത്തില്‍ വിവേചനം കാണിച്ചുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്സംബന്ധിച്ചുള്ള ഉത്തരവ് മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

 

 

---- facebook comment plugin here -----

Latest