Connect with us

Kasargod

ദാറുജന്നജാത്ത് ഹിഫ്ളുൽ ഖുർആൻ കോളജ് പുതിയ ബ്ലോക്കിന്റെ തറക്കല്ലിടൽ നാളെ കാന്തപുരം നിർവ്വഹിക്കും

Published

|

Last Updated

ഉപ്പള | ചിഗുറുപാത ചിനാലയിൽ പ്രവർത്തിക്കുന്ന ദാറുജന്നജാത്ത് എജ്യൂക്കേഷനൽ സെന്റർ ഹിഫ്ളുൽ ഖുർആൻ കോളജിന്റെ പുതിയ ബ്ലോക്കിന്റെ തറക്കല്ലിടൽ കർമ്മം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും.

മാർച്ച്, 27, 28, 29, തിയതികളിൽ നടക്കുന്ന ദശവാർഷികത്തിന്റെ ഭാഗമായുള്ള പത്ത് ഇന കർമ്മ പദ്ധതിയിൽ എറ്റവും പ്രധാനപ്പെട്ടതാണ് പുതിയ ബ്ലോക്കിന്റെ തറക്കല്ലിടൽ. പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും.  ലത്തീഫ് മദനി അധ്യക്ഷതയിൽ ചേർന്ന ആലോചനയോഗം ആറ്റക്കോയ തങ്ങൾ മാണിമൂല ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദീർ സഖാഫി ചിനാല വിഷയവതരണം നടത്തി. ഹുസൈൻ മുസ്‌ലിയാർ ഉദ്യവരം സ്വാഗതവും ശബീർ അശ്ഹരി നന്ദിയും പറഞ്ഞു.

Latest